കിഫ്ബി ഡെപ്യൂട്ടി മാനേജർ വിക്രംജിത് സിങ്ങിനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നിർദേശം. കൊച്ചിയിലെ ഇഡി ഓഫിസിലെത്താനാണ് നിർദേശം. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടും നോട്ടീസ് അയച്ചിട്ടുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശമുണ്ട്. വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/03/kiifb.jpg?resize=1200%2C642&ssl=1)