Kerala

ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ.ശ്രീധരൻ

കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ഇ.ശ്രീധരൻ. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​മെ​ന്നും ഇ. ​ശ്രീ​ധ​ര​ൻ പറഞ്ഞു. ബി.​ജെ​.പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ക​ര​ക​യ​റ്റുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബി.ജെ.പി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബി.ജെ.പി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.