പൊലീസ് മനപ്പൂർവ്വം കുടുക്കാൻ ശ്രമിച്ചെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം. ആരോപണത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്‍തത്.
ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കേസുമായി ബന്ധപ്പെട്ട പ്രതികരണം യൂട്യൂബ് ചാനൽ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട സഹോദരങ്ങളുടെ തങ്ങളുടെ പ്രതികരണം ഇതുവരെ അവർ പുറത്ത് വിട്ടിരുന്നില്ല. ഇന്നലെ പോലീസ് അഡിഷണൽ സെഷൻസ് കോടതിയിൽ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാദിച്ച വാദങ്ങൾക്ക് മറുപടിയുമായാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ എത്തിയത്. പൊലീസ് ഇരുവർക്കും മയക്കുമരുന്ന് ബന്ധം പോലും ഉണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യം ഉയർന്നിരുന്നു.
അതിന് തെളിവായിട്ടാണ് യൂട്യൂബ് ചാനലിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ആരോപണങ്ങൾ ഉയരുകയും ചെയ്‌തത്.ഇതിന് മറുപടിയായി ഇവർ പറയുന്നത് മനപൂർവം കുടുക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ്,നേരത്തെ തന്നെ ഇത്തരം മാഫിയ പ്രവർത്തനങ്ങൾ ഉണ്ട് തങ്ങൾ വളരെ വിശദമായി സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ അത്തരം മാഫിയ സംഘങ്ങളും ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നുകൊണ്ടാണ് തങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന ആരോപണമാണവുമായാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വിഡിയോയോയിൽ എത്തിയത്. മയക്ക് മരുന്ന് മാഫിയയുമായി യാതൊരു ബന്ധവുമില്ല,ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട സഹചര്യങ്ങൾ വീഡിയോ റിപ്പോർട്ട് ചെയ്തിരുന്നു അതുമായി ബന്ധപ്പെട്ടുള്ള ചില ആളുകളും തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്നതാണ് ഉന്നയിക്കുന്ന ആരോപണങ്ങൾ.
മാധ്യമങ്ങൾക്ക് എതിരേയുമുള്ള വിമർശനങ്ങളും ഇരുവരുടെ ഭാഗത്തു നിന്നും ഉണ്ടായി,പല കാര്യങ്ങളും വസ്തുത അറിയാതെയാണ് പുറത്തു വിടുന്നതെന്നും ചൂണ്ടിക്കാട്ടി. കോടതിയിലും നിയമ സംവിധാനത്തിലും പൂർണ വിശ്വാസമുണ്ട് എന്നും വിഡിയോയിൽ വ്യക്തമാക്കി.കൂടാതെ പൊലീസ് നൽകിയ ഹർജിയിൽ കോടതി ഇവരോട് വിശദികരണം ആവശ്യപെട്ടിട്ടുണ്ട്, ഇന്ന് കേസ് പരിഗണിക്കും.കോടതിയുടെ അന്തിമ തീരുമാനം ആയിരിക്കും കേസിലെ പ്രധാന ഘടകം.