Kerala

ഉദ്യോഗാർത്ഥികളുമായി ശത്രുതയില്ലെന്ന് ഡി.വൈ.എഫ്.ഐ: ‘അധികാരക്കൊതി മൂത്ത യു.ഡി.എഫിന്റേത് അപകടകരമായ ഗൂഢാലോചന’

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ഒരു ശത്രുതയുമില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. അവരുടെ ന്യായമായ ആവശ്യങ്ങളുടെ ഒപ്പം നിൽക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ നിലപാടെന്നും ഇന്നു മാത്രം 261 തസ്തികകൾ സംസ്ഥാന സർക്കാർ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുമായി വലിയ ഏറ്റുമുട്ടൽ സൃഷ്ടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അധികാരക്കൊതി മൂത്ത യു.ഡി.എഫ് അപകടകരമായ ഗൂഢാലോചന നടത്തുകയാണ്. തല പൊട്ടി ചോരയൊലിക്കുന്ന ഉദ്യോഗാർത്ഥികളുടെ പടം അച്ചടിച്ച് വരുത്താനുള്ള ശ്രമമാണ്. തുടർഭരണം അട്ടിമറിക്കാറുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ കീഴിലുള്ള ക്രിമിനൽ സംഘങ്ങളെ തിരുവനന്തപുരത്തെത്തിക്കാൻ ശ്രമിക്കുന്നുവെന്നും എ.എ റഹീം ആരോപിച്ചു.