വേനല്‍ കനത്തതോടെ തൃശ്ശൂര്‍ ജില്ലയിലെ പല സ്ഥലങ്ങളിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. ചേര്‍പ്പ് പഞ്ചായത്തിലാണ് ശുദ്ധജലം ലഭിക്കാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുടിവെള്ള പെപ്പ് ലൈന്‍ വിതരണ സംവിധനാത്തിലെ തകരാര്‍ മൂലം കൃത്യമായി ജലവിതരണം നടക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ ശുദ്ധജലം എത്തിക്കുന്നത്.
കരുവന്നൂര്‍ ചെറിയപാലം, എട്ട്മുന, ഹെര്‍ബര്‍ട്ട് കനാല്‍ മേഖയിലുള്ളവരാണ് കുടിവെള്ളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കുടിക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പൊതു ടാപ്പുകളാണ് ഇവിടെയുള്ളവരുടെ ആശ്രയം. എന്നാല്‍ ടാപ്പില്‍ രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് വെള്ളം വരുന്നത്. സമരങ്ങള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല.
പ്രളയത്തോടെ മലിനമായ കിണറുകളിലെ വെള്ളം കട്ടി കൂടിയതും, ചെളി നിറഞ്ഞതുമാണ്. പൊതുടാപ്പിലുടെ സ്ഥിരമായി വെള്ളം ലഭിക്കാതെ വന്നതോടെ ദൂരസ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ ശുദ്ധജലം കൊണ്ടുവരുന്നത്.
വിതരണ സംവിധാനത്തിലെ തകരാറുകളാണ് വെള്ളം എത്തുന്നതിന് തടസ്സം. ഒരുഭാഗത്തെ പ്രശ്നം പരിഹരിച്ചാൽ മറ്റുഭാഗങ്ങളിൽ വെള്ളം എത്താത്ത അവസ്ഥയാണ്. പഞ്ചായത്തിലും വാട്ടര്‍ അതോററ്റിയിലും നിരവധി തവണ പരാതിപെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം. വേനല്‍ കനക്കുന്നതോടെ പ്രദേശത്തെ കരുവന്നൂര്‍ കനാലിലെ വെള്ളം കൂടി വറ്റിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കിയിലാണ് നാട്ടുകാര്‍.