കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ. വടുതല സ്വദേശിയായ ലോയ്ഡ് ലിനസിനെ നേവി പിടികൂടി പൊലീസിന് കൈമാറി. ഡ്രോൺ പറത്തുന്നതിന് യുവാവ് നേവിയിൽ നിന്ന് അനുമതി നേടിയിരുന്നില്ല. തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ പറത്തിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/drone-sighted-over-police-headquarters-in-kerala.jpg?resize=1200%2C600&ssl=1)