പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ പോലും കുടിവെള്ള വിതരണം നടക്കാത്ത സ്ഥലങ്ങൾ ഉണ്ട്. പ്രദേശത്ത് മഴയും വളരെ കുറവാണ്. ജാതി വിവേചനം അനുഭവിക്കുന്ന ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ കാഴ്ചയാണിത്.പത്ത് ദിവസത്തിനു ശേഷം വരുന്ന വെളളം ശേഖരിക്കുകയാണ് നാട്ടുകാർ. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വെള്ളം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി ഇവിടെ മഴയില്ല. ദളിത് കോളനികളിൽ വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.
Related News
നാര്‍കോട്ടിക്സ് ബ്യൂറോ വിവേകിനെതിരെ അന്വേഷണം നടത്തുന്നില്ല
ബോളിവുഡ് നടന് വിവേക് ഒബ്റോയിക്കെതിരെ മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല. നാര്‍കോട്ടിക്സ് ബ്യൂറോ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. വിവേക് ഒബ്റോയിയുടെ വീട് ബംഗളൂരു പൊലീസ് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. “വിവേക് ഒബ്റോയ് ബിജെപിയുടെ താരപ്രചാരകനാണ്. നരേന്ദ്ര മോദിയായി അഭിനയിച്ച ആളാണ്. ബംഗളൂരു പൊലീസ് മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണ് വന്നത്. പക്ഷേ നാര്‍കോട്ടിക്സ് […]
പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം. മലപ്പുറം നഗരസഭയ്ക്ക് കീഴിൽ ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി. കാരാത്തോട് എടായിപ്പാലത്തിന് സമീപം സംസ്ഥാന പാതയോട് ചേർന്നുള്ള 15 സെന്റ് ഭൂമിയാണ് ആശുപത്രിക്കായി കൈമാറിയത്. ഭൂമി ലഭ്യമായതോടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ ഭരണ സമിതി തീരുമാനം. […]
രാജ്യത്തെ കൊവിഡ് കേസുകൾ 32 ലക്ഷത്തിലേക്ക്; മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് കേസുകൾ 32 ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മണിപ്പൂരിലെ സാമൂഹ്യക്ഷേമ മന്ത്രി നെംച്ച കിപ്ഗെനും, പഞ്ചാബിൽ ശിരോമണി അകാലിദൾ എംഎൽഎ ഗുർപ്രതാപ് സിംഗ് വാഡ്ലയ്ക്കും രോഗം സ്ഥിരീകരിച്ചു. സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വീട്ടു നിരീക്ഷണത്തിലേക്ക് മാറി. മഹാരാഷ്ട്രയിൽ 10,425 പുതിയ രോഗികൾ. 329 മരണം. ആകെ രോഗബാധിതർ 703,823ഉം, മരണം 22,794ഉം ആയി. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 9927 കേസുകളും 92 […]