തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കരയിലെ പമ്പ് സെറ്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം തടസപ്പെടുന്നത്. നഗരസഭയിലെ 57 വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 14നു വെളുപ്പിന് വരെയാണ് കുടിവെള്ള വിതരണം നിര്‍ത്തിവെയ്ക്കുന്നത്. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വാര്‍ഡുകളിലും മൂന്ന് വീതം ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.വെള്ളം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിളിക്കണം.മെഡിക്കല്‍ കൊളേജ്,ആര്‍.സിസി ,ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കറുകളുടെ പ്രത്യേക സൌകര്യം ഉണ്ടാകും.നാല് ഘട്ടമായി നടക്കുന്ന നവീകരണം ഫെബ്രുവരി ഒന്നോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.