പ്രൊഫ. എന്‍.ആര് മാധവ മേനോന് അന്തരിച്ചു. നാഷണല്‍ ലോ സ്കൂളിന്റെയും നാഷണല്‍ ലോ അക്കാദമിയുടേയും സ്ഥാപക ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
Related News
ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം
ആർ.എസ്.എസ് സഹയാത്രികനായ ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം. ഭൂമി നൽകിയത് സിപിഎം-ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ ബന്ധത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടി സിപിഎമ്മിനെ വെട്ടിലാക്കാന്‍ ഭൂമിദാനം ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് കൂടി വ്യക്തമായി. ശ്രീ എമ്മിന് യോഗാ സെന്റര്‍ ആരംഭിക്കാന്‍ നാല് ഏക്കര്‍ ഭൂമി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മന്ത്രിസഭാ യോഗത്തില്‍. […]
ചിറ്റാർ ഡാമിൽ വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം
കേരള തമിഴ്നാട് അതിർത്തി പ്രദേശമായ നെട്ട ചിറ്റാർ ഡാമിൽ വീണ പതിമൂന്നുകാരൻ മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകൻ സോലിക് ആണ് മരിച്ചത്. കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷംനാദ്. തുടർന്ന് അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
കരിപ്പൂർ എയർപോർട്ടിലെത്തിയ ആളിന്റെ വയറ്റിൽ സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ; പിടികൂടിയത് ഒരു കിലോയിലധികം സ്വർണം
കരിപ്പൂരിൽ നടന്ന സ്വർണ്ണവേട്ടയിൽ ഒരു കിലോയിലധികം സ്വർണം പിടികൂടി. എക്സ്റേ പരിശോധനയിലാണ് പ്രതിയുടെ വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് നടവയൽ സ്വദേശി അബ്ദുൽ മജീദ് ആണ് പിടിയിലായത്. 1.011 കിലോഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കിയ 4 കാപ്സ്യൂളുകളാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വില വരും. ആഴ്ച്ചകൾക്ക് മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലും വൻ സ്വർണ്ണവേട്ട നടന്നിരുന്നു. […]