ഡോളർ കടത്ത് കേസിൽ തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക ദിവ്യ, ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായി. ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
ഡോളർക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥനത്തിലാണ് കസ്റ്റംസ് കരമന സ്വദേശിനിയായ ദിവ്യയോട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ 11 എത്താനാണ് നിർദേശം നൽകിയിരുന്നത്. 11.30 ഓടെ ദിവൃ കൈകുഞ്ഞുമായാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫിസിൽ എത്തിയത്.
ദിവ്യയുടെ ഫോണിൽ നിന്നും സ്വപനയുടെയും സ്പീക്കറുടെയും ഫോണിലേക്ക് കോളുകൾ പോയിട്ടുള്ളതായി കസ്റ്റംസ് കണ്ടത്തിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. ഫോൺ രേഖകൾ, പാസ്പോർട്ട്, ബാങ്കിടപാട് സംബസിച്ച രേഖകൾ തുടങ്ങിയവ ഹാജരാക്കാനാണ് കസ്റ്റംസ് നിർദേശിച്ചിട്ടുള്ളത്.
ഇതിനിടെ സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എ. ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ള കസ്റ്റംസ് ഓഫിസിൽ എത്തിയിട്ടുണ്ട്. ദിവ്യയെ ചോദ്യം ചെയ്യുന്നതിന്‍റെ വിവരങ്ങൾ തേടിയാണ് എൻ.ഐ.എ. ഒദ്യോഗസ്ഥൻ എത്തിയതെന്നാണ് വിവരം.