ഡോളര്കടത്ത് കേസില് സ്പീക്കര് പി. ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രില് എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില് നേരത്തെയും സ്പീക്കര്ക്ക് നോട്ടീസ് നല്കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ് ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്. വിനോദിനി ബാലകൃഷ്ണന് ഡിജിപിക്ക് നല്കിയ പരാതിയില് നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
Related News
സില്വര്ലൈന് പ്രതിഷേധത്തെ ഉയര്ത്തിക്കാട്ടി മാധ്യമങ്ങള് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു: എസ് രാമചന്ദ്രന് പിള്ള
സില്വര്ലൈന് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ വാര്ത്തകള് പ്രാധാന്യത്തോടെ നല്കുന്ന മാധ്യമങ്ങളെ വിമര്ശിച്ച് മുതിര്ന്ന സിപിഐഎം നേതാവ് എസ് രാമചന്ദ്രന് പിള്ള. സില്വര്ലൈന് സമരത്തെ ഉയര്ത്തിക്കാട്ടി ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മാധ്യമങ്ങള് ശ്രമിക്കുന്നതെന്ന് രാമചന്ദ്രന് പിള്ള പറഞ്ഞു. ഒരു ചെറിയ വിഭാഗം മാത്രമാണ് പദ്ധതിയെ എതിര്ക്കുന്നത്. ജനങ്ങളെ സിപിഐഎം കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും എസ്ആര്പി വ്യക്തമാക്കി. ‘കേരളത്തിന്റെ സമഗ്രമായ വികസനത്തെ അങ്ങേയറ്റം സഹായിക്കുന്ന പദ്ധതിയാണ് കെ റെയില്. കെ റെയില് രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. എന്നാല് ഇതിനെതിരെ രാഷ്ട്രീയമായി പ്രചാരവേല […]
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില ഉയരുന്ന സാഹചര്യത്തിൽ, […]
മുല്ലപ്പെരിയാര് അടക്കം ഇന്ത്യയിലെ ആയിരത്തിലേറെ ഡാമുകള് ലോകത്തിന് ഭീഷണിയാകുമെന്ന് യു.എന്
കേരളത്തിലെ മുല്ലപ്പെരിയാര് ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ(യു.എന്) റിപ്പോർട്ട്. 2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യു.എന് റിപ്പോര്ട്ടില് പറയുന്നത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്ഷമാണെന്ന് കണക്കാക്കിയാണ് യു.എൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.എൻ സർവകലാശാലയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ്’ ആൻഡ് ഹെൽത്തിന്റെ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നൂറിലധികം വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ […]