Kerala

കോവിഡ് സംശയം റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറെ പിരിച്ചുവിട്ടു

വിവരം കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡോ. ഷിനു ശ്യാമളന്‍ മീഡിയവണിനോട്

കോവിഡ് 19 ലക്ഷണങ്ങളുമായി എത്തിയ രോഗിയുടെ വിവരം ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയതിന് തൃശൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ പിരിച്ചുവിട്ടു. വിവരം കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡോ. ഷിനു ശ്യാമളന്‍ മീഡിയവണിനോട് പറഞ്ഞു.

ഖത്തറില്‍ നിന്നെത്തിയ രോഗി എപ്പോള്‍ എത്തി എന്നത് ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും ചാനലില്‍ പറഞ്ഞതിനുമാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. രോഗിയുടെയോ ക്ലിനിക്കിന്റെയോ ഒരു വിശദാംശവും താൻ പുറത്തു വിട്ടിട്ടില്ല. അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നാണ് മുതലാളിയുടെ ചോദ്യമെന്ന് ഡോക്ടര്‍ പറയുന്നു. താന്‍ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി.