Kerala

ശ്രീചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു

സ്പെയിനില്‍ പോയി വന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീചിത്രയില്‍ എത്തി; പൂജപ്പുര ക്യാംപസ് അടച്ചിടണമെന്ന് ആവശ്യം

ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം വകുപ്പ് മേധാവികളും നിരീക്ഷണത്തിലാണ്. നേരത്തെ സ്പെയിനില്‍ പോയി തിരികെ വന്ന ഡെപ്യൂട്ടി ഡയറക്ടറോടും വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ മാത്രമേ നടക്കൂ.

ശ്രീചിത്രയിലെ ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഡോ ബി ഇക്‍ബാല്‍ ഫെയ്സ്‍ബുക്കില്‍കുറിച്ചു.