Kerala

നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

നാടക രചയിതാവും, നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പിൽ നടക്കും. വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാർവതി എന്നിവർ മക്കളാണ്.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതി ഭായിയുടെയും മകനായാണ് പി. ബാലചന്ദ്രന്‍ ജനിച്ചത്. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു.

1972ൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം , നാടകോത്സവം അടക്കം നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവൻ മേഘരൂപൻ, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. അഗ്നിദേവൻ എന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ വേണുനാഗവള്ളിക്കൊപ്പം പങ്കാളിയായി.https://googleads.g.doubleclick.net/pagead/ads?client=ca-pub-3633938140577492&output=html&h=280&adk=910834384&adf=2515413411&pi=t.aa~a.3865988356~i.3~rp.4&w=711&fwrn=4&fwrnh=100&lmt=1616778488&num_ads=1&rafmt=1&armr=3&sem=mc&pwprc=8342774294&psa=1&ad_type=text_image&format=711×280&url=https%3A%2F%2Fwww.mediaonetv.in%2Fentertainment%2F2021%2F04%2F05%2Fdirector-screenwriter-p-balachandran-passes-away&flash=0&fwr=0&pra=3&rh=178&rw=710&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMCIsIng4NiIsIiIsIjg5LjAuNDM4OS4xMTQiLFtdXQ..&dt=1616778161484&bpp=1&bdt=977&idt=1&shv=r20210331&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D10a35286aeec8409%3AT%3D1617594962%3AS%3DALNI_MaSlDZdQG2vOw0nW9CJuVfhtMYinw&prev_fmts=0x0%2C1499x730%2C711x280&nras=4&correlator=1885204171913&frm=20&pv=1&ga_vid=2028143020.1615255841&ga_sid=1616778161&ga_hid=227363502&ga_fc=0&u_tz=330&u_his=1&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=228&ady=1965&biw=1499&bih=730&scr_x=0&scr_y=0&eid=44740079%2C44739387&oid=3&pvsid=3376774096948234&pem=128&ref=https%3A%2F%2Fwww.mediaonetv.in%2Flatest-news&rx=0&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1517%2C730&vis=1&rsz=%7C%7Cs%7C&abl=NS&fu=8320&bc=31&ifi=8&uci=a!8&btvi=2&fsb=1&xpc=07at1k3Rjj&p=https%3A//www.mediaonetv.in&dtd=M

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയ പരിചയം നേടി. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലയിൽ നടനെന്ന ‘ട്രിവാൻഡ്രം ലോഡ്ജ്’ സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണിൽ’ പ്രതിപക്ഷ എം.എൽ.എ.യുടെ വേഷം ചെയ്തിരുന്നു. 2012ൽ റിലീസ് ചെയ്ത ഇവൻ മേഘരൂപന്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പി ബാലചന്ദ്രന്‍റെ പാവം ഉസ്മാന് ആയിരുന്നു. കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി. പ്രതിരൂപങ്ങൾ എന്ന നാടകരചനക്കായിരുന്നു അത്. പുനരധിവാസം എന്ന ചിത്രത്തിന്‍റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി. ബാലചന്ദ്രനായിരുന്നു.