Economy Kerala

കത്തിലെ പരാമര്‍ശങ്ങള്‍ വിശാലമായ അര്‍ഥത്തിലാണ് കാണേണ്ടത്: ന്യായീകരിച്ച് കമല്‍

ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ജീവനക്കാരുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും കമൽ വ്യക്തമാക്കി.

താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്‍റെ വിശദീകരണം. നെഹ്റുവിന്‍റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. അക്കാദമിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ചിലര്‍ അവിടെ തുടരുന്നത് നല്ലതാണെന്ന് തനിക്ക് തോന്നി. എന്നാല്‍ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അടഞ്ഞ അധ്യായമാണെന്നും കമല്‍ വ്യക്തമാക്കി.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. അങ്ങനെയൊരു ഉദ്ദേശം ഒരു കാലത്തും തനിക്കില്ലെന്നും കമല്‍ പറഞ്ഞു.