India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹരജിയില്‍ ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നൽകിയ ഹരജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയിൽ നൽകിയ വിടുതല്‍ ഹരജിയിലാണ് വിധി പറയുക. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

കോടതി അനുമതി പ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതിക വിദഗ്ധന്റെ സാന്നിധ്യത്തില്‍ കേസിലെ വീഡിയോ രേഖകൾ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിടുതല്‍ ഹരജിയുമായി ദിലീപ് കോടതിയെ സമീപിച്ചത്. നിരപരാധിയാണന്നും തന്നെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്നുമാണ് ദിലീപിന്റെ ഹരജിയിൽ പറയുന്നത്.