രൺജീത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Related News
പെരിയ; സി.ബി.ഐ അന്വേഷണം നടക്കുന്ന നാലാമത്തെ രാഷ്ട്രീയ കൊലക്കേസ്
ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്തുളളത് സി.പി.എമ്മാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ കേസുകള്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കും ഫസല്‍,ഷുക്കൂര്‍,കതിരൂര്‍ മനോജ് വധക്കേസുകള്‍ക്ക് പിന്നാലെ സി.ബി.ഐ അന്വേഷിക്കുന്ന രാഷ്ട്രീയ കൊലപാതക കേസാണ് പെരിയ ഇരട്ടക്കൊലപാതകം. ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്തുളളത് സി.പി.എമ്മാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ കേസുകള്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കും. സി.ബി.ഐ ഏറ്റെടുത്ത കേരളത്തിലെ ആദ്യ രാഷട്രീയ കൊലപാതക കേസായിരുന്നു തലശേരി ഫസല്‍ വധക്കേസ്.2006 ഒക്ടോബര്‍ 22നാണ് […]
കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ ഏജൻസികൾ ഇടപെടണം; മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 20 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഏജൻസികളുടെ ഗൗരവമായ ഇടപെടലുകൾ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പെൺകുട്ടികൾ ജീവനൊടുക്കിയതിനു പിന്നിൽ പൊതുവായ കാരണങ്ങൾ പ്രാഥമികമായി കണ്ടെത്താനായില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. ജീവനൊടുക്കിയ പെൺകുട്ടിയുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്. സംഭവത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് […]
നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ അനുവദിച്ചു
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന് ആരോപിച്ചു. വിചാരണക്കോടതി മാറ്റുന്നതിനെതിരെ ദിലീപും പള്‍സര്‍ സുനിയും നല്കിയ ഹരജി കോടതി തള്ളി.