മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തി പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം പരിശോധനയുണ്ടാകും. ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഡി.ജി.പി പറഞ്ഞു.
Related News
അർജുൻ ആയങ്കിയുടെ വാഹനം കസ്റ്റംസിന് വിട്ടു നൽകും
രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റംസിന് വിട്ടു നൽകും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് യൂണിറ്റ് വാഹനം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പരിയാരം പൊലീസിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ മാസം 27 നാണ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കെ എൽ 13 എ ആർ 7789 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ പരിയാരം പൊലീസ് സ്റ്റേഷനിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ നിർണായക തെളിവാണ് […]
രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധിക്കുകയാണ്. സമ്പര്‍ക്കപട്ടികയും തയാറാക്കുന്നുണ്ട്. പുതിയ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആവശ്യമെങ്കില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി
മുല്ലപ്പെരിയാർ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. നിലവിൽ അഞ്ച് ഷട്ടറുകൾ 30 സെ.മി വീതം ഉയർത്തിയിട്ടുണ്ട്. തമിഴ്നാട് കൊണ്ട് പോകുന്നത്ത് 1,867 ഘനയടി വെള്ളം. സ്പിൽവേയിലെ നാലു ഷട്ടറുകൾ തമിഴ്നാട് തുറന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം. അതേസമയം, തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. മറ്റ് […]