ദേവസ്വം ബോർഡും സർക്കാരും ഭക്തര്‍ക്കൊപ്പമല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി. ദേവസ്വം ബോർഡ് നയം എന്താണെന്ന് ഇപ്പോൾ വ്യക്തമായി. ആരെങ്കിലും കണ്ണ് ഉരുട്ടിയാൽ മാറ്റേണ്ടതല്ല ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ശബരിമല ഇനിയും സംഘർഷ ഭൂമി ആകുമോ എന്ന ആശങ്കയുണ്ട്. അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പറഞ്ഞു.