രാജചരിത്രത്തിന്റെ അവശേഷിപ്പായി പാലക്കാട് വിക്ടോറിയ കോളേജ് റോഡിൽ തലയെടുപ്പോടെ നിലകൊണ്ടിരുന്ന ദേവീവിലാസം കൊട്ടാരം ഇനി ഓർമ്മ. കാടുമൂടി തകർന്ന് വീഴാറായി നിന്നിരുന്ന കൊട്ടാരം പൂർണ്ണമായി പൊളിച്ചുമാറ്റി. ഒരുകാലത്ത് ജില്ലയിലെത്തുന്ന വിശിഷ്ട അതിഥികളെല്ലാം താമസിച്ചിരുന്ന ചരിത്രപ്രാധാന്യമുളള ഇടമാണ് ഓർമ്മകളിലേക്ക് മറഞ്ഞത്.
കൊല്ലങ്കോട് രാജവംശത്തിന്റെ ഭാഗമായുളള ദേവീവിലാസം കൊട്ടാരം. ആഡംഭരകെട്ടിടങ്ങളുടെ നഗരഭാഗമെന്ന് പഴമക്കാർ കോളേജ് റോഡ് പരിസരത്തെക്കുറിച്ച് വിളിച്ചിരുന്നത് തന്നെ ദേവീവിലാസം കൊട്ടാരത്തിന്റെ പ്രൗഡിയിലായിരുന്നു. ഒലവക്കോട് സായി മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ സായിബാബ രണ്ട് ദിവസം കൊട്ടാരത്തിൽ താമസിച്ചിരുന്നുവെന്ന് ചരിത്രാന്വേഷികൾ പറയുന്നു.
പിന്നെയുമേറെ സവിശേഷതകളുണ്ട് നൂറ്റാണ്ടിന്റെ തലയെടുപ്പോടെ കോളേജ് റോഡിൽ ഇത്രയും നാൾ തലയുയർത്തി നിന്ന കൊട്ടാരത്തിന്.താമസക്കാർ പൂർണ്ണമായി ഒഴിഞ്ഞതോടെയാണ് കൊട്ടാരം നാശത്തിലേക്ക് കൂപ്പുകുത്തിയത്.
പരിപാലനമില്ലാതായതോടെ കാടുമൂടി ഏത് നിമിഷവും തകർന്ന് വീഴാറായ അവസ്ഥയിലായിരുന്നു കെട്ടിടം..ഈ സാഹചര്യത്തിലാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്..അങ്ങനെ ഒരു കാലഘട്ടത്തിന്റെയാകെ പ്രൗഡിയുടെ അടയാളം ഇനി ഓർമ്മകളിൽ