India Kerala

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥിമക നിഗമനം

കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. കുട്ടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിന് സമീപത്തുള്ള ആറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത് .