കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറിൽ മരിച്ച ദേവനന്ദയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘമാണ് എത്തുക. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നിൽക്കുന്നതിനാൽ കൂടുതൽ തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം. പ്രദേശത്തെത്തി സംഘം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഉച്ചയോടെയാകും ഫോറൻസിക് സംഘം ഇളവൂരിൽ എത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് വീട്ടുമുറ്റത്തുനിന്നും കാണാതായ കുട്ടിയെ പിറ്റേദിവസം ഇത്തിക്കരയാറില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
