തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ബി.ജെ.പിയിലെ തര്‍ക്കള്‍ അവസാനിക്കുന്നില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോര്‍ കമ്മറ്റി ഇതുവരെ വിളിച്ചില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ വിമര്‍ശനം ഉയരുന്നതിനാലാണ് കോര്‍കമ്മറ്റി യോഗം ചേരാത്തത്. പരാതി പരിഹരിക്കാതെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍.
കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് സുരേന്ദ്ര വിരുദ്ധ പക്ഷത്തിന്‍റെ ആവശ്യം. തങ്ങള്‍ക്കര്‍ഹമായ പ്രാതിനിധ്യം നല്‍കി കൊണ്ടുള്ള സമവായനീക്കം മാത്രമേ അംഗീകരികുകയുള്ളൂവെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍ പക്ഷം. അര്‍ഹമായ പ്രാതിനിധ്യം ഭാരവാഹിത്വത്തില്‍ നല്‍കണം. എങ്കില്‍ മാത്രമേ ഒത്തുതീര്‍പ്പിനൊള്ളൂവെന്നാണ് അവര്‍ സ്വീകരിക്കുന്നത്.