ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് 4 പേർ വിജിലൻസിന്റെ പിടിയിലായി. പാലക്കാടാണ് സംഭവം. സ്ഥലമുടമ തന്നെ നൽകിയ പരാതിയിലാണ് വിജിലൻസിന്റെ നടപടി. ഇദ്ദേഹത്തിന് 12 ഏക്കർ സ്ഥലമാണുള്ളത്. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ 50000 രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. തുടർന്ന് ഇദ്ദേഹം രഹസ്യമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
Related News
സംസ്ഥാനത്ത് 5 ദിവസത്തിനിടെ 657 പേര്‍ക്ക് കോവിഡ്; 3 ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകള്‍ ഒരാഴ്ചക്കിടെ 7 ആണ്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം വന്നു. തൃശൂരില്‍ ഒരാഴ്ചക്കിടെ 4 സമ്പര്‍ക്ക കേസുകളില്‍ മൂന്നും കോര്പറേഷന് ജീവനക്കാരാണ്. സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 657 പേര്‍ക്ക്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. തുടര്‍ച്ചയായി അഞ്ച് ദിവസം രോഗബാധിതരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ […]
സംസ്ഥാനത്ത് 13,049 പേര്‍ക്ക് കോവിഡ്; 105 മരണം
സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]
തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
തിരുവനന്തപുരം പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചൽ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്. രാവിലെ 8:45 ഓടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സിമൻറ് കയറ്റി വന്ന ലോറിയാണ് വിദ്യാർത്ഥിയെ ഇടിച്ചിട്ടത്.