Kerala

കൊച്ചിയിലെ കുടിവെള്ള വിതരണം വൈകും; മോട്ടോർ തകരാർ പരിഹരിച്ചില്ല

കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് ഇനിയും സമയമെടുക്കും. പാഴൂർ പമ്പ് ഹൗസിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് ഒരു മോട്ടോർ മാത്രം. 46 MLD വെള്ളം മാത്രമാണ് ഇപ്പോൾ മരടിലെ ശുദ്ധീകരണ ശാലയിൽ എത്തുന്നത്. മൂന്ന് മോട്ടോറുകൾ ഒന്നിച്ച് പ്രവർത്തിപ്പിച്ചതാണ് മോട്ടോർ തകരാറിന് കാരണം.മോട്ടോർ അറ്റകുറ്റപ്പണി പൂർത്തിയാകാൻ 4 ദിവസമെങ്കിലും എടുക്കുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി.

കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്ന് ആരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. രണ്ടാമത്തെ പമ്പിൻ്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.കുടിവെളള വിതരണത്തിന് ഇന്ന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തും. എന്നാൽ പശ്ചിമ കൊച്ചിയിൽ ജല വിതരണം പര്യാപ്തമല്ല എന്നാണ് നാട്ടുകാരുടെ പരാതി. മരട് ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.