Health Kerala

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ ‘ഡെഡിക്കേറ്റഡ് ഓക്സിജൻ വാർ റൂമുകൾ’ ആരംഭിക്കുന്നു

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ ‘ഡെഡിക്കേറ്റഡ് ഓക്സിജൻ വാർ റൂമുകൾ’ ആരംഭിക്കുന്നു. പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, എന്നീ വകുപ്പുകളിൽ നിന്നും പെസോയിൽ നിന്നും ഉള്ള നോമിനികൾ ഈ വാർ റൂമുകളുടെ ഭാഗമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിൻ്റെ ഭാഗമായി സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും ‘ഡെഡിക്കേറ്റഡ് ഓക്സിജൻ വാർ റൂമുകൾ ‘ ആരംഭിക്കാൻ പോവുകയാണ്.

പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, എന്നീ വകുപ്പുകളിൽ നിന്നും പെസോ(PESO)- യിൽ നിന്നും ഉള്ള നോമിനികൾ ഈ വാർ റൂമുകളുടെ ഭാഗമായിരിക്കും. ഇതിനു പുറമേ, ഓക്സിജൻ ലഭ്യത മോണിറ്റർ ചെയ്യാൻ ഹോം സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.

ഓക്സിജൻ മാനേജ്മെൻ്റ് കൂടുതൽ മികവുറ്റതാക്കാൻ ഓക്സിജൻ മൊഡ്യൂൾ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ ചേർക്കുകയും ചെയ്യും. ഓരോ ജില്ലയിലും ലഭ്യമായ ഓക്സിജൻ സ്റ്റോക്കിൻ്റെ കണക്കുകളും ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ശേഖരിച്ചു വരികയാണ്.