മൂന്നു ദിവസം കൂടി ശക്തമായ മഴയെന്ന് കാലാവാസ്ഥാ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനം രണ്ട് ദിവസം കൂടി നിലനില്ക്കും. തെക്കന്‍ ജില്ലകളില്‍ ഇന്നത്തോടെ മഴ കുറയും. 16 ഓടെ സംസ്ഥാന വ്യാപകമായ മഴക്ക് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചെങ്കിലും അത് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി. ഇപ്പോള്‍ ഛത്തീസ് ഗഡിലാണ് ന്യൂനമര്‍ദ്ദമുള്ളത്. ഇതോടെയാണ് സംസ്ഥാനത്ത് മഴ കുറയാന്‍ സാധ്യത തെളിഞ്ഞത്. ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയുണ്ടാകുമെങ്കിലും 16 കഴിയുന്നതോടെ മഴയുടെ ശക്തി കുറയും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. നാളെ മലപ്പുറം മുതല്‍ വടക്കോട്ട് ജില്ലകളിലേക്ക് മഴ മാറും. 16നും വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമായ ലഭിക്കുക. അവിടുന്നങ്ങോട്ട് മഴയുടെ ശക്തി കുറയുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് നാളെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.