ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടരുന്നു. കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ പത്രിക നല്‍കി.പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ്, തൃശൂരില്‍ രാജാജി മാത്യു തോമസ് ,ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ എന്നിവരും ഇന്ന് പത്രിക സമര്‍പ്പിച്ചു.
