Kerala

ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്‌ക്കെടുക്കുമോ എന്നറിയാം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു ദയാബായിയും സമരസമിതിയും.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ദയാബായി മുഖവിലയ്ക്ക് എടുക്കുമോ എന്നതാണ് ചോദ്യം.മൂന്ന് കാര്യങ്ങള്‍ ശരിക്ക് അംഗീകരിച്ചാല്‍ സമരം തല്‍കാലം അവസാനിപ്പിക്കുമെന്നായിരുന്നു ദയാബായിയുടെ നിലപാട്.

അതേ സമയം സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍നിശ്ചയിച്ച പ്രകാരം ഇന്ന് സമര സ്ഥലത്ത് നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം നടത്തും. ഞാനും ദയാബായിക്കൊപ്പം എന്ന പേരില്‍ നാളെ ജനപങ്കാളിത്തത്തോടെ ഉപവാസം നടത്തും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.