Kerala

മകളുടെ വിവാഹം ലളിതമാക്കി, ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; മാതൃകയായി കുടുംബം

മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി എറണാകുളത്തെ ഒരു കുടുംബം. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവുമാണ് സമൂഹത്തിന് മാതൃകയായത്. കോവിഡ് കാലത്തായിരുന്നു ഷാജിയുടെ മകൾ ആതിരയുടെ വിവാഹം.

തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തിയപ്പോൾ വലിയൊരു തുക മിച്ചം വെയ്ക്കാനായി. ഇതേതുടർന്നാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി സമാനമായി നൽകാൻ തീരുമാനിച്ചത്. ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി. വഴി ഉൾപ്പെടെ 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി. ഷാജിയുടെയും കുടുംബത്തിന്‍റെയും മാതൃകാപ്രവർത്തനത്തെ ആദരിക്കാൻ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ബെന്നി ബെഹനാൻ എം.പി പൊന്നാടയും ഉപഹാരവും സമർപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും എം.പിക്കൊപ്പമുണ്ടായിരുന്നു