Kerala

മകളെ ചതിക്കുഴിയിൽ കുടുക്കിയതാണ്; ജോയ്‌സ്‌നയുടെ പിതാവ്

മകളെ ചതിക്കുഴിയിൽ കുടുക്കിയെന്ന് കോടഞ്ചേരിയിലെ ജോയ്‌സമയുടെ പിതാവ് . കേന്ദ്ര ഏജൻസി ഈ വിഷയം അന്വേഷിക്കണമെന്ന് പിതാവ് പറയുന്നു. സി ബിഐ, അല്ലെങ്കിൽ എൻഐഎ ഏജൻസി അന്വേഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്. മകൾക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പിതാവ് പറഞ്ഞു.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിൻ, ജോസ്‌ന എന്നിവരുടെ മിശ്രവിവാഹം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ഇതരമതത്തിൽപ്പെട്ട ഇവർ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില സംഘടനകൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇവരുടെ വിവാഹത്തെ തുടർന്ന് പ്രദേശത്ത് ആളുകൾ പ്രതിഷേധവും നടത്തി.

മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോസ്‌നയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോസ്‌ന സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.