HEAD LINES Health Kerala

ദിവസവും ഉപയോ​ഗിക്കുന്ന ഈ ഭക്ഷണം കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

പഞ്ചസാര ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രൂപത്തിൽ കഴിക്കുന്നത്, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

പുതിയ പഠനം പറയുന്നത് പഞ്ചസാര വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. ഓരോ ദിവസവും നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വൃക്കയിലെ കല്ലുകളുണ്ടാകാനുള്ള പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ് പഞ്ചസാര എന്ന് ​ഗവേഷകർ പഠനത്തിൽ പറയുന്നു. 

ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനിൽ പഠനം പ്രസിദ്ധീകരിച്ചു. യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയാണ് പഠനം നടത്തിയത്.  2007 മുതൽ 2018 വരെ 28,303 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.

പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം മൂത്രത്തിലെ ചില പദാർത്ഥങ്ങളായ ഓക്സലേറ്റ്, കാൽസ്യം എന്നിവ വൃക്കയിലെ കല്ലുകളുടെ പ്രധാന ഘടകങ്ങളുടെ അളവ് വർദ്ധിപ്പിക്കും. ഈ പദാർത്ഥങ്ങൾ വൃക്കകളിലോ മൂത്രനാളിയിലോ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു…- പ്രിതികിൻ ലോംഗ്വിറ്റി സെന്ററിലെ ഡയറ്റീഷ്യനായ കാര ബേൺസ്റ്റൈൻ പറയുന്നു.

പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ മൊത്തത്തിലുള്ള അളവ് കുറയ്ക്കാൻ മാത്രമല്ല, രോഗത്തിനെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെത്താൻ സഹായിക്കുകയും ചെയ്യുന്നു. സോഡ, ജ്യൂസുകൾ, മധുരമുള്ള ചായകൾ തുടങ്ങിയ പാനീയങ്ങൾ കുടിക്കാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ഈ പാനീയങ്ങളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.  ഫ്രക്ടോസ് അമിതമായി കഴിക്കുന്നത് ലെപ്റ്റിൻ പ്രതിരോധത്തിന് കാരണമാകുന്നു. 

അമിതമായ മധുരത്തിൻ്റെ ഉപയോഗം പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാറുണ്ട്. ഇത് ഇൻസുലിൻ അളവ് ക്രമാതീതമായി ഉയർത്തുകയും ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കാനും കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.