India Kerala

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ സൈബര്‍ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ അറസ്റ്റില്‍.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
ആകെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

രണ്‍ജിത് കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രണ്‍ജിത് കേസില്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരായ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ജഡ്ജിയെ ഭീഷണിപ്പെടുത്തിയതില്‍ ആറു പേര്‍ക്കെതിരെയാണ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.ജഡ്ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്ക് ചൊവ്വാഴ്ച രാത്രി മുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കായംകുളം ഡിവൈഎസ്പി പി അജയ് നാഥിനാണ് സുരക്ഷാ ചുമതല. ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ 24 മണിക്കൂറും സുരക്ഷ ചുമതലയില്‍ ഉണ്ടാകും.