India Kerala

എലിയെ കൊല്ലാനാണ് സയനൈഡ് എത്തിച്ചതെന്ന് പ്രജികുമാര്‍

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും.

കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പെരിച്ചാഴിയെ കൊല്ലാനാണ് മാത്യു സൈനൈഡ് കൊണ്ടുപോയതെന്ന് മൂന്നാം പ്രതി പ്രജികുമാര്‍ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.

മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.