മൂന്നാറിൽ 17 വൻകിട കൈയ്യേറ്റങ്ങളുണ്ടെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കോൺഗ്രസ് നേതാക്കളുടെ ഉൾപ്പടെ പേര് പറഞ്ഞാണ് ആരോപണം. മറ്റ് ഭൂമിയില്ലാത്ത ഉപജീവനമാർഗമില്ലാത്തവരെ കുടിയൊഴിപ്പിക്കാൻ സിപിഐഎം അനുവദിക്കില്ലന്നും സി വി വർഗീസ്
കോൺഗ്രസ് നേതാക്കളായ ബാബു കുര്യാക്കോസ്, പി പി തങ്കച്ചൻ, എ കെ മണി എന്നിവരുടേത് ഉൾപ്പെടെ 17 വൻ കിട കൈയ്യേറ്റങ്ങളുണ്ടെന്നാണ് സി വി വർഗീസ് പറയുന്നത്. കോൺഗ്രസ് നേതാക്കളെ പ്രതിരോധത്തിൽ ആക്കുന്ന പ്രസ്താവനയാണ് സിപിഐഎം ജില്ലാ സെക്രട്ടറി നടത്തിയിരിക്കുന്നത്.
മൂന്നാർ കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതിയുടം പ്രത്യേക ബഞ്ച് 24 – ന് ജില്ല കളക്ടറോട് ഓൺലൈനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കയ്യേറ്റമൊഴിപ്പിക്കൽ തുടരാനാണ് ദൗത്യ സംഘത്തിൻറെ തീരുമാനം. നിയമപരമായ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കുക. ഇതിനുള്ള നടപടികളാണ് വരും ദിവസങ്ങളിൽ നടക്കുക. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ സംബന്ധിച്ച് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.