കൊച്ചിയിൽ പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസുകാർക്ക് പരുക്ക്. ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്ക് ആണ് പരുക്കേറ്റത്. ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടുന്നതിനിടയിലാണ് ആക്രമണം. ബിയർ കുപ്പി കൊണ്ടാണ് ആക്രമിച്ചത്. തമിഴ്നാട് സ്വദേശികളായ കണ്ണൻ, സായി രാജ് എന്നിവരാണ് പ്രതികൾ. ഇവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
Related News
‘ജീവന്റെ വിലയിലുള്ള ജാഗ്രത’: ബ്രേക്ക് ദ ചെയിന് മൂന്നാം ഘട്ടത്തിലേക്ക്
സ്വയം സുരക്ഷിത വലയം തീർക്കാൻ ജനങ്ങൾ ശ്രമിക്കണമെന്ന സന്ദേശമാണ് ഈ ഘട്ടത്തിൽ സംസ്ഥാനം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു. ജീവന്റെ വിലയുള്ള ജാഗ്രത എന്ന പേരിലാണ് മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 623 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 196 പേർ രോഗ മുക്തരായി. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതാണ് സംസ്ഥാനത്ത് കണ്ടത്. തുടര്ച്ചയായ […]
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടിയായി; പെരിയാറിൽ അതീവ ജാഗ്രത
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പത്ത് സ്പില് വേ ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 10 ഷട്ടറുകളും തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. (alert in mullaperiyar water level in dam) ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. ആലുവ, പെരിയാർ തീരത്തെ […]
കനത്ത മഴയില് കോട്ടയത്ത് രണ്ടു മരണം; കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്ന് വി.എന്.വാസവന്
കനത്ത മഴയില് കോട്ടയത്ത് രണ്ടു മരണം റിപ്പോര്ട്ട് ചെയ്തെന്ന് മന്ത്രി വി.എന്.വാസവന്. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആര്.അനീഷ് (36), കൂട്ടിക്കല് സ്വദേശി റിയാസ്(45) എന്നിവരാണ് മരിച്ചത്. കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ മഴ ദുരിതാശ്വാസ പ്രവര്ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന് ചേര്ന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂട്ടിക്കല് മേഖലയില് മഴ ശക്തമാകുമ്പോള് തന്നെ ജലനിരപ്പ് ഉയരാന് പ്രദേശത്തെ ചെക്ക് ഡാം കാരണമാകുന്നുണ്ട്. ഇക്കാര്യം എംഎല്എയും പഞ്ചായത്ത് പ്രസിഡന്റും ശ്രദ്ധയില്പ്പെടുത്തിയിരുന്നു. […]