Kerala

കാലില്‍ അള്ളുവെച്ച് കിലോമീറ്ററുകളോളം നടത്തി, കാലുപൊട്ടി ചോരയൊലിച്ചിട്ടും ഘോഷയാത്ര തുടര്‍ന്നു; ആനയോട് ക്രൂരത

കാലില്‍ അള്ളുവച്ച് കിലോമീറ്ററുകളോളം നടത്തിച്ച് ആനയോട് ക്രൂരത. പാറശ്ശാലയില്‍ നവരാത്രിഘോഷയാത്രയ്ക്കിടെ പാറശ്ശാല ശിവശങ്കരന്‍ എന്ന ആനയോടാണ് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്. ആന പ്രശ്‌നക്കാരനായതുകൊണ്ടാണ് കാലില്‍ അള്ളുവച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. (cruelty against elephant parassala)

ആനയെ അള്ളിട്ട് നടത്തിക്കരുതെന്ന കോടതി നിര്‍ദേശം ഉള്‍പ്പെടെ കാറ്റില്‍പ്പറത്തിയാണ് പാറശ്ശാലയില്‍ ആനയോട് ക്രൂരത കാണിച്ചത്. കിലോമീറ്ററുകള്‍ നടത്തുന്നതിന് ഏറെ മുന്‍പ് തന്നെ ആനയുടെ കാലില്‍ അള്ളുണ്ടായിരുന്നെന്നാണ് പുറത്തുവന്ന ചില ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ആനയുടെ കാല്‍ മുറിഞ്ഞ് ചോര വന്നിട്ടും അതില്‍ മരുന്നിട്ടാണ് ആനയെ നടത്തിച്ചിരുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ആന പലപ്പോഴും മദപ്പാടിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും ഒരാളുടെ മരണത്തിന് വരെ ഈ ആന കാരണമായിരുന്നെന്നും അതിനാലാണ് അള്ളിട്ട് നടത്തിച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. ഘോഷയാത്രയില്‍ ആനയുടെ അവസ്ഥ കണ്ട നാട്ടുകാര്‍ പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.