പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമനത്തിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതില്‍ തെളിവില്ലെന്നും റിപ്പോര്‍ട്ട്. പി.എസ്.സി സെക്രട്ടറിക്ക് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി.
പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലായിരുന്നു റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലായിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ള റാങ്ക് ലിസ്റ്റിൽ മാത്രം ആയിരത്തിമുന്നൂറോളം പേരുണ്ട്. ഭൂരിഭാഗം പേരും പ്രായപരിധി കഴിയാനായവർ. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വന്ന റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി മാത്രമാണുള്ളത്.