പി.എസ്.സി പരീക്ഷാ തട്ടിപ്പില് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര് ചെയ്തു. നിലവില് അഞ്ച് പേരാണ് കേസിലെ പ്രതികള്. ശിവരഞ്ജിത്ത്, പ്രണവ്, നസീം , ഗോകുല്, സഫീര് എന്നിവരാണ് പ്രതികള് .പട്ടികയിലുള്ള ഗോകുല് പേരൂര്ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യഗസ്ഥനാണ്. അഞ്ച് പേരെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
Related News
ഹത്രാസ് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി
ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്. ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് അന്വേഷണ സംഘത്തെ നയിക്കും. ഡി.ഐ.ജി. ചന്ദ്രപ്രകാശാണ്, പൂനം ഐപിഎസ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴുദിവസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഫാസ്റ്റ് ട്രാക്ക് […]
‘ജമ്മു കശ്മീരിനും ലഡാക്കിനും ഇന്ന് പുതിയ ചുവടുവെപ്പ്’
ജമ്മു കശ്മീരിൽ രാഷ്ട്രീയ സ്ഥിരതയും ജനാധിപത്യവും പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും, രണ്ട് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിൽ വരികയും ചെയ്ത പശ്ചാതലത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജമ്മു കശ്മീരും ലഡാകും ഇന്ന് പുതിയ ഭാവിയിലേക്ക് ചുവട് വെക്കുകയാണെന്ന് മോദി ഗുജറാത്തിൽ പറഞ്ഞു. വിഘടനവാദവും, തീവ്രവാദവും മാത്രമാണ് 370ാം അനുച്ഛേദം സംസ്ഥാനത്തിന് നൽകിയത്. തീവ്രവാദം നിരവധി പേരെ കൊലപ്പെടുത്തുകയും […]
പാലാരിവട്ടം മേല്പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും
പാലാരിവട്ടം മേല്പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. അഞ്ചാം തീയതി പണി പൂര്ത്തിയാക്കി ഡിഎംആര്സി പാലം സര്ക്കാരിന് കൈമാറും. പെരുമാറ്റച്ചടം നിലവില് വരുന്നതിനാല് പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ലെന്ന് ഉറപ്പായി. പാലത്തിന്റെ ടാറിങ് ജോലികള് ആണ് പൂര്ത്തിയാകുന്നത്. നാളെ രാവിലെ മുതല് ഭാരപരിശോധന നടത്തും. കയറ്റാവുന്ന പരമാവധി ഭാരത്തിന്റെ അഞ്ചിലൊന്ന് ഭാരമാണ് ആദ്യം കയറ്റുക. പിന്നീടിത് ഘട്ടംഘട്ടമായി ഉയര്ത്തും. 24മണിക്കൂര് പാലത്തിന് മുകളില് ഭാരം കയറ്റിയ ട്രക്കുകള് നിര്ത്തിയിടും. ട്രക്കുകള് മാറ്റിയ ശേഷം ഗര്ഡറുകള്ക്ക് വളവോ വിള്ളലോ […]