നഴ്സിങ് സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് എടുക്കണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 2011 മുതലുള്ള സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. എന്നാല്‍ ക്രൈംബ്രാഞ്ച് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നാണ് യു.എന്‍.എ പ്രസിഡന്റ് ജാസ്മിന് ഷായുടെ വിശദീകരണം.
യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ മൂന്ന് തവണ പ്രതിനിധികളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ യു.എന്‍.എ ഭാരവാഹികള്‍ തയ്യാറായില്ല. സാമ്പത്തിക രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നടക്കുന്ന കേസിന് ശേഷം ഹാജരാക്കാമെന്നായിരുന്നു നോട്ടീസിലൂടെ സംഘടനാ പ്രതിനിധികള്‍ നല്കിയ മറുപടി.
ഇതിനിടെ രേഖകള്‍ കാണാതായെന്ന് കാണിച്ച് യു.എന്‍.എ പ്രതിനിധികള്‍ തൃശൂരില്‍ പരാതി നല്കി. ഈ സാഹചര്യത്തില്‍ രേഖകള്‍ പരിശോധിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് കാണിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ രണ്ട് ദിവസത്തിനകം ഡി.ജി.പി നടപടി സ്വീകരിക്കും.