Kerala

എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇഡിക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും ആവശ്യം. എഫ്‌ഐആര്‍ റദ്ദാക്കിയത് നിയമവിരുദ്ധമെന്നും സര്‍ക്കാര്‍ വാദിച്ചു.

ഉത്തരവിന് എതിരെ വിചാരണ കോടതിയെ സമീപിക്കാമെന്ന് സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിനോട് അന്ന് പറഞ്ഞിരുന്നു. പരാതികളും അന്വേഷണവും തെളിവുകളും അവിടെ നല്‍കാം. ഇതില്‍ പ്രായോഗിക പ്രശ്‌നങ്ങളുള്ളതിനാലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. നിര്‍ണായകമായ തെളിവുകള്‍ തങ്ങളുടെ കൈയിലുണ്ട്. കോടതിക്ക് ഇത് വിലയിരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അഭിപ്രായം.