India Kerala

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലെ പി.ജയരാജന്റെ വിവാദ അഭിമുഖവും സി.പി.എം ചര്‍ച്ച ചെയ്‌തേക്കും.

ആന്തൂരില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടാണ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കാനുള്ള തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗും ഇന്നു നടക്കും. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.