Kerala

പൊലീസ് നിയമഭേദഗതി; പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം

പൊലീസ് നിയമഭേദഗതിയിൽ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താതെയാണ് പാര്‍ട്ടിയുടെ പ്രതികരണം. വിവാദ നിയമഭേദഗതിയിലും പിന്മാറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി പരസ്യമായി തെറ്റ് ഏറ്റുപറയുന്നത്.

പാര്‍ട്ടി അനൂകൂലികളില്‍ നിന്നും കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയില്‍ തെറ്റ് പറ്റിയെന്ന് സി.പി.എം തുറന്ന് സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഇക്കാര്യം പരസ്യമായ സമ്മതിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയാതെയാണ് പാര്‍ട്ടിയുടെ സ്വയം വിമര്‍ശനം.

സർക്കാരിനെ വെട്ടിലാക്കുന്ന വിവാദപെരുമഴക്കിടെ പൊലീസ് ഭേദഗതി കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമായെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് തെറ്റ് പറ്റിയെന്ന് പാര്‍ട്ടിയുടെ കുറ്റസമ്മതം.