ഡല്‍ഹിയില്‍ കലാപം നടത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗുജറാത്തിലെ വംശഹത്യയ്‌ക്ക് സമാനമായ രീതികളാണ് ഡല്‍ഹിയില്‍ നടന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി ജഡ്‌ജിയെ സ്ഥലം മാറ്റിയത് ജനാധിപത്യ വ്യവസ്ഥയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്ത് വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ മാര്‍ച്ച് 5 ന് വൈകിട്ട് ഏരിയാ കേന്ദ്രങ്ങളില്‍ സി.പി.എം `ജനജാഗ്രതാ സദസ്സ്’ സംഘടിപ്പിക്കും.