എല്‍.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നൽകിയേക്കും. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക. 15 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാർ, പുതുപ്പള്ളി, പിറവം, പെരുമ്പാവൂർ, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂർ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്‍. സി.പി.എം മൂന്ന് സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കിയേക്കും എന്നാണ് അറിയുന്നത്. അതേസമയം പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ മുന്നണിയിലുണ്ടാകില്ലെന്നും എന്‍.സി.പി നേതാവ് മാണി സി. കാപ്പന് പറഞ്ഞു.
Related News
വ്യാജ വോട്ട്; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല
വ്യാജ വോട്ട് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തുമായി 22,360 വ്യാജവോട്ടര്‍മാരുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. വോട്ടർമാർ അറിയാതെ വോട്ടുകൾ ചേർത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വ്യാജ […]
ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് വെളിച്ചം നല്കി; ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ നേതാവ്
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളുടെ ഹൃദയ സ്പന്ദനമറിഞ്ഞ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തന്റെ എഴുപതാം വയസില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന്, ഊണും ഉറക്കവും ത്യജിച്ച് ആയിരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നീണ്ട മണിക്കൂറുകള്‍. ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നുനിന്ന ജനസമ്പര്‍ക്ക പരിപാടി ഉമ്മന്‍ചാണ്ടിയെ ജനകീയനാക്കി. പതിനായിരക്കണക്കിന് സാധാരണക്കാര്‍ കാത്തുനില്‍ക്കുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് കണ്ട് തങ്ങളുടെ ജീവിതത്തില്‍ ഒരു തുള്ളി വെളിച്ചെത്തിക്കാനാണ്. പ്രായഭേദമന്യേ നൂറുകണക്കിന് രോഗികളും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും എത്തിയത് വീല്‍ചെയറില്‍. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദി അങ്ങനെ […]
കെപിസിസി പുനസംഘടനയില്‍ തീരുമാനമായില്ല
കെപിസിസി പുനസംഘടനയില്‍ തീരുമാനമായില്ല. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താനായില്ല. ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്നും തന്നെയും മുല്ലപ്പള്ളിയേയും ഒരുമിച്ചാണ് നിയമിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.