കേരളത്തില്‍ ശത്രുപക്ഷത്ത് നിലയുറപ്പിച്ച കോണ്‍ഗ്രസും- സി.പി.എമ്മും തമിഴ്നാട്ടില്‍ സഖ്യകക്ഷികളാണ് . കോണ്‍ഗ്രസ് നേതാക്കള്‍ക്കായി സി.പി.എം നേതാക്കളും സി.പി.എമ്മിന് വേണ്ടി കോണ്‍ഗ്രസും പ്രചാരണം രംഗത്ത് സജീവമാണ്. എ.ഡി.എം.കെ-ബി.ജെ.പി മുന്നണിയെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പിറവിക്കു കാരണം. ഡി.എം.കെ നേതൃത്വം നല്‍ക്കുന്ന മുന്നണിയിലാണ് സി.പി.എം-കോണ്‍ഗ്രസും ഉള്ളത്.
കോയമ്പത്തൂര്‍ മണ്ഡലത്തിലെ പി.ആര്‍ നടരാജന് വേണ്ടി രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ചിത്രങ്ങള്‍ വെച്ചാണ് വോട്ടു തേടുന്നത്.സി.പി.എം -കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബി.ജെ.പിയും എഡി.എം.കെയും പ്രചാരണം നടത്തുന്നുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനം ഉള്ള തമിഴ്നാട്ടില്‍ ഒറ്റക്ക് മത്സരിക്കുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവാണ് സി.പി.എം- കോണ്‍ഗ്രസ് സഖ്യത്തിലേക്ക് നയിച്ചത്.