Kerala

സിപിഐഎം സംസ്ഥാന സമ്മേളനം; ഇന്നും നാളെയും പൊതു ചർച്ച

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച. പ്രവർത്തന റിപ്പോർട്ടിൽ ഏഴര മണിക്കൂറും നവകേരള രേഖയിൽ അഞ്ചര മണിക്കൂറുമാണ് ചർച്ച. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിമർശനങ്ങൾ ചർച്ചയിൽ ഉയർന്നു വരും. (cpim state secretariate update)

ആഭ്യന്തര വകുപ്പിൻ്റെയും പ്രത്യേകിച്ച് പൊലീസിൻ്റെയും ഭാഗത്തെ വീഴ്ചകൾ ജില്ലാ സമ്മേളനങ്ങളിൽ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. മുനിമാരുടെ പ്രവർത്തനം മുതൽ നേതാക്കളുടെ പെരുമാറ്റം വരെ വിലയിരുത്തപ്പെടും. ചിലയിടങ്ങളിലെങ്കിലും നിലനിൽക്കുന്ന വിഭാഗീയത ചർച്ചയിൽ പ്രതിഫലിച്ചേക്കാം. മറ്റന്നാളണ് ചർച്ചകൾക്കുള്ള മറുപടി. തുടർന്ന് പുതിയ സംസ്ഥാന സമിതിയെ സമ്മേളനം തിരഞ്ഞെടുക്കും.

എറണാകുളം മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശനമുള്ളൂ.