എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളില് സാമൂഹ്യ വിരുദ്ധര് നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തല്. യൂണിവേഴ്സിറ്റി സംഭവത്തില് തിരുത്തല് നടപടി ശക്തമാക്കും. അപവാദങ്ങളെ പ്രതിരോധിക്കാന് ശക്തമായ പ്രചാരണ പരിപാടികള് നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില് തീരുമാനമായി.
Related News
കൊവിഡ് മരണം; നഷ്ടപരിഹാര തുക അനുവദിച്ച് കേന്ദ്രസർക്കാർ
കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്ക്ക് നഷ്ടപരിഹാരം നല്കാന് കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില് നിര്ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾ വേണം ഇത് നല്കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി […]
ബുറേവി നാളെ കേരളത്തിൽ; വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
ബുറേവി നാളെ അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ പ്രവേശിക്കും. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാൽ കൊല്ലം – തിരുവനന്തപുരം അതിർത്തിയിലൂടെ സഞ്ചരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകും. 60 കിമി ൽ താഴെയായിരിക്കും പരമാവധി വേഗമെന്നാണ് പ്രവചനം. ബുറേവിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളിൽ 50-60കിമി വേഗതയിൽ കാറ്റ് വീശാം. മലയോരമേഖലയിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി […]
കളമശ്ശേരിയിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ അപകടത്തിൽ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.മിനി ലോറി ഷമീർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ലേറി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചു, അമിതവേഗത ഉണ്ടായിരുന്നു എന്നാണ് പൊലീസ് അപകടത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.