Kerala

കെഎസ്എഫ്ഇ ശാഖകളിലെ ചിട്ടികളിൽ സിപിഐഎം തട്ടിപ്പ് നടത്തുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ


കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിലെല്ലാം അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ് നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിൽ സത്യം പുറത്ത് വന്നു. എ സി മൊയ്തീനേക്കാൾ വലിയവർ കേസിൽ ഇനി കുടുങ്ങും.പാർട്ടിയിലെ ഉന്നത നേതാക്കന്മാരിലേക്ക് അന്വേഷണം നീങ്ങും. കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാവ് എ.കെ ബാലൻ നേരത്തേ ത്രതികരിച്ചിരുന്നു. കെഎസ്എഫ്ഇ പൊള്ള ചിട്ടിയുടെ കാര്യത്തിൽ പറഞ്ഞത് മുൻമ്പുള്ള കാര്യമാണെന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ പൊള്ള ചിട്ടി കണ്ടെത്തിയിട്ടില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി. എങ്കിലും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാനാണ് താൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും എ.കെ ബാലൻ പ്രതികരിച്ചു.

വിജിലൻസ്​ റെയ്​ഡ്​ നടത്തിയ 36 ശാഖകളിലും കെ.എസ്​.എഫ്​.ഇ ഇന്റേണൽ ഓഡിറ്റിങ്​ നടത്തിയിരുന്നു. ഇതിൽ വലിയ വീഴ്​ചകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന്​ കെ.എസ്​.എഫ്​.ഇ ചെയർമാൻ പീലപ്പോസ്​ തോമസ്​ അറിയിച്ചു. ട്രഷറി ഡെപ്പോസിറ്റ്​ കൊടുക്കാതെ ഒരു ചിട്ടിപോലും ആരംഭിച്ചിട്ടില്ല. ചിട്ടിയുടെ ലേല തീയതിക്ക്​ മു​മ്പ്​ പണമടച്ചവരെ മാത്രമേ ലേലത്തിൽ പ​ങ്കെടുപ്പിച്ചിട്ടുള്ളൂ.

മൂന്ന്​ ഉപഭോക്​താക്കൾ 50 മാസത്തെ ചിട്ടിയിൽ ഇടക്കുവെച്ച്​ പണമടക്കുന്നതിൽ വീഴ്​ച വരു​ത്തിയതിനെ കുറിച്ചായിരുന്നു കാസർകോ​ട്ടെ​ ബ്രാഞ്ചിൽ​ വിജിലൻസ്​ അന്വേഷിച്ചത്.​ വീഴ്​ച വരുത്തിയവർ പണമടക്കാതെ എങ്ങനെയാണ്​ മറ്റുള്ളവർക്ക്​ പണം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. തുടർന്ന്​ ചിട്ടിയുടെ നടത്തിപ്പ്​ രീതികൾ വിജിലൻസിനെ ബ്രാഞ്ച്​ മാനേജർ വിവരിച്ചുകൊടുത്തുവെന്നും ചെയർമാൻ വ്യക്തമാക്കുന്നു.