സി.പി.ഐ മാർച്ചിലെ സംഘർഷത്തില്‍ ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി അൻസാർ അലിയാണ് അറസ്റ്റിലായത്. എ.സി.പി ലാൽജിയെ മർദ്ദിച്ചയാളാണ് പിടിയിലായത്. എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയാണ് അറസ്റ്റിലായ അൻസാർ അലി. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ ഏബ്രഹാം എം.എൽ.എ എന്നിവരും കേസിൽ പ്രതികളാണ്.
